 
ഓയൂർ :വെളിനല്ലൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന സ്വാഗതം പറഞ്ഞു. യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വാഹിദ്, ആയുർവേദ ഡി.എം.ഒ ഡോ.അഭിലാഷ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ-കോഡിനേറ്റർ ഡോ.പൂജ, ജില്ലാ പഞ്ചായത്ത് അംഗം എസ്.ഷൈൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജി.ജയശ്രീ, എച്ച്.സഹീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.ജ്യോതിദാസ്, ജെ.അമ്പിളി, പി.ആർ.സന്തോഷ്, കെ.വിശാഖ്, കെ. ലിജി ,എ.കെ.മെഹറുനിസ, ജുബൈരിയ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ സജിത ബൈജു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആനന്ദൻ, മെഡിക്കൽ ഓഫീസർ ഡോ.രതീഷ് കുമാർ, രാഷ്ട്രീയ നേതാക്കളായ എസ്.അജിത്ത്, കരിങ്ങന്നൂർ മനോജ്, വി .ഹരി കുമാർ, ജി .ഹരിദാസ് ,പ്രകാശ് വി. നായർ, സജിലാൽ, ഉമ്മർ കണ്ണ് എന്നിവർ സംസാരിച്ചു. വെളിനല്ലൂർ കളിലഴികത് വീട്ടിൽ അമ്പിളി രതീഷ് കുമാറും കുടുംബവും സംഭാവനയായി നൽകിയ 15 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
വെളിനല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു