 
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ബ്ലോക്ക് കമ്മിറ്റികളിൽ നിന്നു ശേഖരിച്ച 8.11 ലക്ഷം രൂപ വയനാട് ദുരന്ത ബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ കളക്ടറെ ഏൽപ്പിച്ചു. കൊല്ലം ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖര പിള്ള, ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ, ട്രഷറർ കെ.സമ്പത്ത്കുമാർ, സംസ്ഥാന വൈസ്.പ്രസിഡന്റ് ജി. ചെല്ലപ്പൻ ആചാരി, ജില്ലാ വൈസ് പ്രസിഡന്റ് എസ്. വിജയധരൻപിള്ള, കൊല്ലം ബ്ലോക്ക് സെക്രട്ടറി എൻ.പി. ജവഹർ എന്നിവർ പങ്കെടുത്തു.