adarav-
ശബരിമല നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയെ അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാനവും തന്ത്രിമണ്ഡല വിദ്യാ പീഠവും തന്ത്രി മണ്ഡലം തിരു.ജില്ലയും ചേർന്ന് ആദരിച്ചപ്പോൾ

കൊല്ലം :ശബരിമല നിയുക്ത മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയെ അഖിലകേരള തന്ത്രി മണ്ഡലം സംസ്ഥാനവും തന്ത്രിമണ്ഡല വിദ്യാ പീഠവും തന്ത്രി മണ്ഡലം തിരു.ജില്ലയും ചേർന്ന് ആദരിച്ചു
അരുൺ കുമാർ നമ്പൂതിരിയുടെ വസതിയിൽ ചേർന്ന അനുമോദന യോഗത്തിൽ തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രോഫ. വി.ആർ. നമ്പൂതിരി, വൈസ് പ്രസിഡന്റ് മാഴയിൽ മഠം എസ്. വിഷ്ണുനമ്പൂതിരി, ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി, രജിസ്ട്രാർ ഡോ. ഡോ. ദിലീപ് നാരായണൻ നമ്പൂതിരി, പി.ആർ.ഒ ഒറ്റൂർ കെ. പുരുഷോത്തമൻ നമ്പൂതിരി, ജില്ലാ സെക്രട്ടറി മഹാദേവൻ പോറ്റി, നിർവ്വാഹക സമിതി അംഗങ്ങളായ പുരുഷോത്തമൻ ഭട്ടതിരി, പുരുഷോത്തമൻ പോറ്റി, കൃഷ്ണകുമാർ ഭട്ടതിരി, രജി പി.ഭട്ടതിരി എന്നിവർ സംസാരിച്ചു. തന്ത്രി മണ്ഡല വിദ്യാപീഠം 2018 ബാച്ചിൽ ഉന്നത വിജയം നേടിയ അരുൺ കുമാർ നമ്പൂതിരി, തന്ത്രിമണ്ഡലം തിരു. ജില്ലാ മണ്ഡലം അംഗവും ആറ്റുകാൽ ദേവീക്ഷേത്രം മുൻ മേൽശാന്തിയും കൂടാതെ നിരവധി മഹാക്ഷേത്രങ്ങളിൽ മേൽശാന്തിയായി പ്രവർത്തിച്ചിട്ടുള്ള ആചാര്യനാണ്.