തൊടിയൂർ: ക്ഷീരോല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്ത് 22-ാം വാർഡിൽ ജീവ 2024 എന്ന പേരിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിക്കുന്നു.

26, 27 തീയതികളിൽ മാമൂട് ജംഗ്‌ഷനിലെ ഡോ.എ.എ.അമീൻ നഗറിലാണ് പരിപാടി. 26ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. 27ന് വൈകിട്ട് 4ന് ചേരുന്ന പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മുൻ എം.പി എ.എം.ആരിഫ് മുഖ്യാതിഥിയായി പങ്കെടുക്കും. ജീവ ചെയർമാനും ഗ്രാമ പഞ്ചായത്തംഗവുമായ എവർ മാക്സ് ബഷീർ സ്വാഗതം പറയും .വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ആദരവ്, ചികിത്സ സഹായ ധന വിതരണം എന്നീ ചടങ്ങുകളും ഇതോടനുബന്ധിച്ച് നടക്കും.