mmm
കരുനാഗപ്പള്ളി ഉപജില്ല ശാസ്ത്രമേള ഗേൾസ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസ്.എസിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ബി.എ.ബ്രിജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എൽ.ശ്രീലത ശാസ്ത്ര സന്ദേശം നൽകി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി മീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, പ്രിൻസിപ്പൽ ഐ.വീണാറാണി, ഹെഡ്മിസ്ട്രസ്മാരായ ടി.സരിത, കെ .ജി. അമ്പിളി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപജില്ലയിൽ എൽ.പി തലത്തിൽ 48 സ്‌കൂളുകളും യു.പി തലത്തിൽ 28 സ്‌കൂളുകളും ഹൈസ്‌കൂൾ തലത്തിൽ 18 സ്‌കൂളുകളും ഹയർ സെക്കൻഡറി തലത്തിൽ 8 സ്‌കൂളുകളുമുൾപ്പടെ പങ്കെടുക്കുന്ന മേളയിൽ മൂവായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും.