 
പുനലൂർ: ഇടത് മുന്നണി ഭരിക്കുന്ന ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സി.പി.എമ്മിലെ അഡ്വ.എൻ.ജെ.രാജനെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് വി.എസ്.മണി രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് സഹകരണ ഇൻസ്പെക്ടർ രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ, മുൻ പ്രസിഡന്റ് വി.എസ്. മണി, ഡയറക്ടർമാരായ മോഹനൻനായർ, രതീഷ്, ജെ.കമലാസനൻ, രാജി,ഷീബ, വിനോദ് തോമസ്, സിംല, സുരേഷ്കുമാർ, സെക്രട്ടറി ഇൻ ചാർജ്ജ് വി.എസ്.ബിനു തുടങ്ങിയവർ സംസാരിച്ചു.