bank-
ജില്ലാ ഓഫീസിന് മുമ്പിൽ കേരള ബാങ്ക് ജീവനക്കാർ നടത്തിയ പ്രകടനം എ.ഐ.സി.ബി.ഇ.എഫ് ദേശീയ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അകാരണമായി തടഞ്ഞ് വച്ചിരിക്കുന്ന ക്ഷാമബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ ശമ്പള കരാർ പുതുക്കുക, രണ്ടായിരത്തോളം വരുന്ന ഒഴിവുകൾ നികത്തുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ കേഡർ സംയോജനം പൂർത്തിയാക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തുടരുന്ന സമരങ്ങളുടെ ഭാഗമായി കേരള ബാങ്ക് ജില്ലാ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എ.ഐ.സി.ബി.ഇ.എഫ് ദേശീയ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എസ്. ശക്തിധരൻ പിള്ള, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. നന്ദകുമാർ, ട്രഷറർ അലക്‌സ് പണിക്കർ, വനിതാ കൺവീനർ ചിത്രലേഖ, ആർ.വൈ. അരവിന്ദ് എന്നിവർ സംസാരിച്ചു