 
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിൽ രണ്ടു ഹെക്ടർ തരിശൂ ഭൂമി യിൽ നെൽ കൃഷി ആരംഭിച്ചു. പാടാശേഖര സമിതിയും ശാസ്താംകോട്ട ബ്ലോക്ക് കൃഷിശ്രീ സെന്ററും സംയുക്തമായി ട്രാൻസ്‌പ്ലാന്റർ ഉപയോഗിച്ചുള്ള ഞാറു നടീൽ നടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മൈമൂനത്ത് നജീബ് അദ്ധ്യക്ഷയായി. കൃഷി ഓഫീസർ അശ്വതി, കൃഷി വകുപ്പ് ജീവനക്കാർ പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.