xxxx
ചിതറ എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. എം.സാബു മാത്യു ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: പൊതുവിദ്യാഭ്യാസ വകുപ്പും കേരളാ പൊലീസും സംയുക്തമായി ആവിഷ്കരിച്ച് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന രക്തദാന ബോധവത്കരണ പദ്ധതി ജീവദ്യുതി പോൾ ബ്ലഡിന്റെ ഭാഗമായി ചിതറ എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. എം.സാബു മാത്യു ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സബ്ജില്ലാ ശസ്ത്രമേളയിലും പ്രവർത്തി പരിചയമേളയിലും കായികമേളയിലും ജില്ലാ കായികമേളയിലും വിജയികളായവർക്ക് ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എ.ദീപ ചടങ്ങിൽ അദ്ധ്യക്ഷയായി. ഡോ.എം.എ.ആരിഫ് വാഹിദ് ക്യാമ്പ് സന്ദേശം നൽകി. പ്രിൻസിപ്പൽ കെ.ടി.സാബു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സന്തോഷ് വളവു പച്ച, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ആർ.സോണി , എൻ.എസ്.എസ് ദക്ഷിണ മേഖല കോ-ഓർഡിനേറ്റർ പി .ബി.ബിനു , സ്റ്റാഫ് സെക്രട്ടറി എസ്.വി .പ്രസീദ് എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് നന്ദി പറഞ്ഞു.