 
അഞ്ചൽ: കൊല്ലം സഹോദയ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ് ജോൺസ്
സ്കൂളിൽ സമ്മാനർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് വിക്ടറി ഡേ ആഘോഷിച്ചു. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും വിജയം നേടിയവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, വൈസ് ചെയർമാൻ കെ.എം. മാത്യു, പി.ടി.ആന്റണി, കലോത്സവ കോ-ഓർഡിനേറ്റർ ബി.എസ്.അനുജ എന്നിവർ സംസാരിച്ചു. കഴിഞ്ഞ കൊല്ലം സഹോദയ കലോത്സവത്തിൽ 1011 പോയിന്റ് നേടി അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മികച്ച വിജയവും ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയിരുന്നു.