photo
വടക്കുംതല വില്ലേജിലെ ഡിജിറ്റൽ സർവ്വേപന്മന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ. ജയചിത്ര മെഷീൻ സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനംചെയ്യുന്നു.

കരുനാഗപ്പള്ളി: സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സർവേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വടക്കുംതല വില്ലേജിൽ ഡിജിറ്റൽ സർവ്വേയ്ക്ക് തുടക്കമായി.പന്മന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ.ജയചിത്ര മെഷീൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പന്മന മനയിൽ ഗവ.എൽ.പി സ്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ റീ സർവേ സൂപ്രണ്ട് എസ്. താര അദ്ധ്യക്ഷയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പന്മന ബാലകൃഷ്ണൻ, വാർഡ് അംഗം ഹൻസിന, വില്ലേജ് ഓഫീസർ അഞ്ജനകുമാരി, ഹെഡ് സർവെയർ ജെ.നിയാസ് ,സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആർ.ടി.കെ ഡ്രോൺ, ആർ.ടി. എസ് എന്നീ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമി സംബന്ധമായ രേഖകളും ഫോൺ നമ്പറും നൽകി സഹരിക്കണമെന്നും സർവ്വേ സൂപ്രണ്ട് എസ്.താര പറഞ്ഞു . കരുനാഗപ്പള്ളി താലൂക്കിലെ കുലശേഖരപുരം, തൊടിയൂർ, കല്ലേലിഭാഗം വില്ലേജുകളിലെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനത്തിനുള്ള തയാറെടുപ്പിലാണ്. തേവലക്കര,മൈനഗപ്പള്ളി, കരുനാഗപ്പള്ളി, പന്മന വില്ലേജുകളിൽ ഡിജിറ്റൽ സർവെ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.