 
ഓടനാവട്ടം: ജില്ലാകായിക മേളയിൽ പൂയപ്പള്ളി ഗവ.ഹൈസ്കൂളിന് നേട്ടം. അഞ്ച് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്മയാ ജയൻ ( കരാട്ടെ സീനിയർ ), ഏയ്ഞ്ചേൽ അനിജോൺ (ഫെൻസിംഗ് സീനിയർ ), എം.എസ്.ദേവനന്ദ (ജൂഡോ ജൂനിയർ ), ശ്രേയ മാത്യു ജോബ് ( ബാഡ്മിന്റൺ സീനിയർ ), ആർ .വൈശാഖ് ( അമ്പെയ്ത്ത് ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.