xxx
വെളിയം ഉപജില്ലാ ശാസ്ത്ര മേളയിൽ വിജയികളായ പൂയപ്പള്ളി ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപിക കെ. കലാദേവിക്കും മറ്റ് അധ്യാപകർക്കുമൊപ്പം.

ഓടനാവട്ടം: വെളിയം ഉപജില്ലാ ശാസ്ത്രമേളയിൽ പൂയപ്പള്ളി ഗവ.ഹൈസ്കൂളിന് തിളക്കമാർന്ന വിജയം. ഐ. ടി മേളയിലും പ്രവൃത്തി പരിചയ മേളയിലും യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ ഓവറാൾ കിരീടം നേടി. ഗണിത ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും

യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും സാമൂഹിക ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ യു.പി വിഭാഗത്തിന് രണ്ടാം സ്ഥാനവുമാണ് നേടിയത്. വിജയികളെ പ്രധാന അദ്ധ്യാപിക കെ.കലാദേവി, അദ്ധ്യാപകർ തുടങ്ങിയവർ അനുമോദിച്ചു.