photo
എ.പാച്ചൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എ.പാച്ചൻ അനുസ്മരണ സമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സ്വാതന്ത്ര സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന എ.പാച്ചന്റെ 20ാം അനുസ്മരണ സമ്മേളനം എ.പാച്ചൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡി.ചിദംബരൻ അദ്ധ്യക്ഷനായി. എ പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുൻ എം.എൽ.എ വി.ദിനകരന് മന്ത്രി കൈമാറി. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.എ.അസീസ്, അഡ്വ.കെ.എ.ജവാദ്, ബോബൻ ജി.നാഥ്, കെ.വി.സുബ്രഹ്ണ്യൻ, ഐവർകാല ദിലീപ്, ശൂരനാട് അജി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭകരെ ചടങ്ങിൽ വെച്ച് ആദരിച്ചു.