photo
ശ്യാം

കരുനാഗപ്പള്ളി: വയോധികരെ ആക്രമിച്ച് മാല കവർന്ന പ്രതി അറസ്റ്റിൽ. ശാസ്താംകോട്ട പള്ളിശ്ശേരിയിൽ ചരുവിൽ ലക്ഷംവീട്ടിൽ ശ്യാം (29) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി ശാഖ ഓഫീസിന് മുന്നിൽ പെട്ടിക്കട നടത്തുന്ന വയോധികയുടെ ഒന്നേകാൽ പവന്റെ മാലയാണ് ഈ മാസം 4ന് മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മരു തെക്കുള്ള വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വയോധികയുടെ 4 പവന്റെ മാലയും സമാനരീതിയിൽ കവർന്നിരുന്നു. ആലപ്പുഴയിലേക്ക് കടന്ന പ്രതിയെ കരുനാഗപ്പള്ളി പൊലീസ് ആലപ്പുഴ പൊലീസിന്റെ സഹായത്തോടെ പ്രതിയെ ആലപ്പുഴയിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതി കഞ്ചാവ് കേസിൽ അഞ്ച് വർഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌​പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, കണ്ണൻ, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, രതീഷ്, രിപു, വിനോദ്, ഷെഫീർ, സി.പി.ഒ നൗഫൽജാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.