poxo
ദീപു


കുണ്ടറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മങ്ങാട് സ്വദേശി ദീപുവിനെ (23) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസുള്ള പെൺകുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ കുണ്ടറ പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നാറിൽ നിന്ന് വെള്ളത്തൂവൽ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ ദീപു മറ്റൊരു പോക്‌സോ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. കുണ്ടറ ഇൻസ്‌പെക്ടർ സി.ഐ അനിൽ കുമാർ, എസ്.ഐമാരായ ശ്യാമ കുമാരി, അംബരീഷ്, ബിൻസ് രാജ്, എ.എസ്‌.ഐ മധു, സി.പി.ഒമാരായ അനീഷ്, അശ്വതി, മനു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.