കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ വിമൻ സ്റ്റഡി യൂണിറ്റിന്റെ ഉദ്ഘാടനം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. ജിഷ അദ്ധ്യക്ഷയായി. വിമൻ സ്റ്റഡി യൂണിറ്റ് കോ ഓർഡിനേറ്റർ ഡോ. ശില്പ ശശാങ്കൻ സ്വാഗതവും ഡോ. ഡി. ദേവിപ്രിയ നന്ദിയും പറഞ്ഞു. തുടർന്ന് സ്ത്രീ ശാക്തീകരണം, ലിംഗവിടവുകൾ മറികടന്ന് യൂണിഫോം സേവനങ്ങളും അന്താരാഷ്ട്ര തൊഴിൽ മേഖലകളും എന്ന വിഷയത്തിൽ റിട്ട. കേണൽ എസ്. വിജയൻ ക്ളാസെടുത്തു.