കൊല്ലം: ജില്ലാ എക്സൈസ് കലാ, കായികമേള നാളെ രാവിലെ 8 മുതൽ കൊല്ലം തേവള്ളി രാമവർമ്മ ക്ലബ്ബിൽ നടക്കും. കലാമത്സരങ്ങൾ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മി​ഷണർ വൈ. ഷിബു അദ്ധ്യക്ഷനാകും. കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് ടി​. സജുകുമാർ, കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മി​ഷണർ എസ്. കൃഷ്‌ണകുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മി​ഷണർ വിമുക്തി മാനേജർ വി. രാജേഷ്, കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് എ. രാജു, കെ.എസ്.ഇ.ഒ.എ ജില്ലാ പ്രസിഡന്റ് ബി​. വിഷ്‌ണു, കെ.എസ്.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗിരീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. ആർ. ഷെറിൻ രാജ് എന്നിവർ സംസാരി​ക്കും. ജനറൽ കൺ​വീനർ സന്തോഷ് വർഗീസ് സ്വാഗതവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസർ ബി​.എൽ. ഷിബു നന്ദിയും പറയും. 27ന് കായി​ക മത്സരങ്ങൾ കൊല്ലം തേവള്ളി​ ഗവ.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ ഗ്രൗണ്ടി​ൽ മത്സരങ്ങൾ നടക്കും.