 
പോരുവഴി: മാനസിക നില തെറ്റി കൊല്ലത്ത് കണ്ണനല്ലൂർ ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടന്ന തമിഴ്നാട് ലാൽപുരം സ്വദേശിയായ തോമസ് വിക്ടർ എന്ന 32 കാരനെ ബന്ധുക്കൾക്ക് കൈമാറി. ആറുമാസമായി കൊല്ലത്ത് അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ കണ്ണനല്ലൂർ പൊലീസ് ജീവകാരുണ്യ പ്രവർത്തകനായ ഗണേഷിനെ ഏൽപ്പിച്ചു. ഗണേഷും സുഹൃത്തുക്കളായ ബാബു, ശ്യാം, കല്ലൂർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്ന് ചവറയിൽ ഉള്ള കോയിവിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ എത്തിച്ചു. ആറുമാസം അഭയ കേന്ദ്രത്തിൽ താമസിച്ചു. തടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്തുകയും കണ്ണനല്ലൂർ പൊലീസിന്റെ സഹായത്തോടെ ബന്ധുക്കളായ അനിയനും സുഹൃത്തുക്കളും അഭയ കേന്ദ്രത്തിൽ വന്ന് യുവാവിനെ ഏറ്റെടുത്തു. ആറുമാസത്തിനു മുമ്പ് വേളാങ്കണ്ണി ഭാഗത്ത് നിന്ന് കാണാതായി എന്നാണ് ബന്ധുക്കൾ പറയുന്നത്. മാസങ്ങളായി ഇവർ തിരക്കി നടക്കുകയായിരുന്നു. അഭയ കേന്ദ്രം ട്രസ്റ്റി കുഞ്ഞച്ചൻ ആറാടൻ, ജീവനക്കാരൻ അജിത്ത് എന്നിവർ പങ്കെടുത്തു.