
കൊല്ലം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സൈമൺ (68) നിര്യാതനായി.
2024 സെപ്തംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞിരുന്ന 18 അനാഥ രോഗികളെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് സൈമൺ. വർക്കല സ്വദേശിയാണെന്ന് പറഞ്ഞിരുന്ന ഇദ്ദേഹത്തിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.