കൊല്ലം: 'ശരിക്കും പേടിച്ചു, മണത്തെ മുന്നിൽക്കണ്ടു, രക്ഷപ്പെടാനാകില്ലെന്ന് കരുതി ഒടുവിൽ ധൈര്യം വീണ്ടെടുത്ത് വണ്ടി ഓഫ് ചെയ്ത് പുറത്തിറങ്ങി...'- ഇന്നലെ വൈകിട്ട് കല്ലുംതാഴം ജംഗ്ഷനിൽ ആൽമരത്തിന്റെ ശിഖരം വീണ് തകർന്ന് ബസിന്റെ ഡ്രൈവർ കേരളപുരം സ്വദേശി ബിജുകുമാറിന്റെ വാക്കുകളാണിത്.
ഇത്രയും കാര്യങ്ങൾ വിശദീകരിക്കുമ്പോഴും ബിജുകുമാറിന്റെ കണ്ണിൽ നിന്ന് ഭീതി ഒഴിഞ്ഞു പോയിട്ടില്ല. 6.50ന് ബസ് കല്ലുംതാഴം ജംഗ്ഷനിലെ സ്‌റ്റോപ്പിൽ നിojത്തിയപ്പോഴായിരുന്നു സംഭവം. ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുന്നതിനിടയിലാണ് സംഭവം. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അപായ സൂചന തന്നെങ്കിലും പെട്ടെന്ന് ശിഖരം വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ചില്ലുകൾ തകർന്നു അനങ്ങാനാകാത്ത സ്ഥിതിയായി വണ്ടി ഗിയറിലായിരുന്നു. കമ്പി പൊട്ടി തലയിൽ വന്നിടിച്ച് തലപൊട്ടി. ഈ സമയം തന്നെ എതിരെ വന്ന കാറിന് മുകളിൽ വീണു യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാലാണ് രക്ഷപ്പെട്ടത് .
കണ്ടക്ടർ വേഗം ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അനങ്ങാൻ സാധിച്ചില്ല. പിന്നെ മനോധൈര്യം സംഭരിച്ച് ബോണറ്റിന് മുകളിലൂടെ ചാടിയാണ് ഫുട്‌ബോഡിലൂടെ പുറത്തെത്തിയത്. ഉടൻതന്നെ പൊലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. 27 വർഷമായി താൻ സ്വകാര്യ ബസ് ഡ്രൈവറായി ജോലി നോക്കുന്നുണ്ടെന്നും മരണത്തെ മുഖാമുഖം കണ്ട് ഇത്തരം ഒരു അനുഭവം ആദ്യമാണെന്നും ബിജുകുമാർ പറഞ്ഞു.