photo
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ആഹ്ളാദ പ്രകടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എ. സാദത്ത് അദ്ധ്യക്ഷനായി. നേതാക്കളായ അനിൽകുമാർ, അനൂഷ, അർച്ചന, ഷഹ്‌ന, ദേവകുമാർ, രാജേഷ് എന്നിവർ സംസാരിച്ചു.