photo
ഗോ സേവാ കൊല്ലം വിഭാഗിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന ഗോദാന പരിപാടി രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഗോ സേവാ കൊല്ലം വിഭാഗിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന ഗോദാന പരിപാടി രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ഒരു വീട്ടിൽ ഒരു നാടൻ പശു എന്ന ലക്ഷ്യമാണ് ഗോ സേവാ വിഭാഗ് ലക്ഷ്യം വെയ്ക്കുന്നത് . രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത ബൗധിക് പ്രമുഖ് പി.ഉണ്ണികൃഷ്ണൻ, ഗ്രാമ ജില്ലാ സംഘചാലക് അർ.മോഹനൻ, കൊല്ലം നഗർ കാര്യാ വാഹ് എസ്.സന്തോഷ്, ജില്ലാ പ്രൗഢപ്രമുഖ്എസ്.സുഭാഷ്, കരുനാഗപ്പള്ളി ഘണ്ഡ് സംഘചാലക് അഡ്വ.എസ്.സോമൻ, കൊല്ലം ഗ്രാമ ജില്ലാ വ്യവസ്ഥാപ്രമുഖ് ജെ.ഗിരീഷ് കുമാർ, ഘണ്ഡ് കാര്യവാഹ് എസ്.ഓമനക്കുട്ടൻ, ഗോസേവ കൊല്ലം വിഭാഗ് സംയോജക് പി.ഗോപൻ, ജില്ലാ സംയോജക് എ.ശ്രീനഗേഷ് എന്നിവർ പങ്കെടുത്തു.