 
പന്മന : പി.പി.ദിവ്യയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പന്മന ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ, ഡി.സി .സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ,സന്തോഷ് തുപ്പാശേരി, യൂസഫ് കുഞ്ഞ്, പൊന്മന നിശാന്ത്,ജയചിത്ര,അൻവർ കാട്ടിൽ,നിഷ, സുനീഷ്,പന്മന ബാലകൃഷ്‌ണൻ,പ്രസന്നൻ ഉണ്ണിത്താൻ,ഷംല നൗഷാദ്,വലിയത്ത് റഷീദ്,മേക്കാട് അനിൽ , ശാലിനി,ശ്രീജിത്ത് വേലായുധൻകുട്ടി,പൂതക്കുളം ഷമീർ, ജോർജ് ചാക്കോ,ഷാ കറുത്തേടം, ഇടപ്പള്ളിക്കോട്ട രാജേഷ്,ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.