കരുനാഗപ്പള്ളി : ഗ്രാമപഞ്ചായത്ത് തൊടിയൂർ 22-ാം വാർഡിൽ പ്രവർത്തിക്കുന്ന 'ജീവ 'യുടെ നേതൃത്വത്തിൽ ക്ഷീരകർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയും മെഡിക്കൽ ക്യാമ്പും ഇന്നും നാളെയുമായി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ന് രാവിലെ 9ന് ആരംഭിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ചെയർമാൻ വലിയത്ത് ഇബ്രാഹിംകുട്ടി മുഖ്യാതിഥിയാകും. നാളെ വൈകിട്ട് 3 ന് 'ക്ഷീരകർഷകർക്കൊരു കൈത്താങ്ങ്' പദ്ധതി മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. രാവിലെ 8 മുതൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ കലാ-കായിക മത്സരങ്ങളും ഉണ്ടാകുമെന്നും സംഘാടക സമിതി ചെയർമാൻ എവർ മാക്‌സ് ബഷീർ, സെക്രട്ടറി പ്രമോദ് ശിവദാസ്, കൺവീനർ മൈതാനത്ത് വജയൻ എന്നിവർ അറിയിച്ചു.