 
കരുനാഗപ്പള്ളി: തീരദേശ ഭൂമിയിലെ അനധികൃത നിർമ്മാണം പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് ശിവസേന ഉപരോധിച്ചു. അഴീക്കൽ രണ്ടാം വാർഡിൽ കടൽത്തീരത്ത് നടക്കുന്ന നിർമ്മാണമാണ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. ശിവസേന കൊല്ലം ജില്ലാ പ്രസിഡന്റ് മുതുപിലാക്കാട് ഷിബു സമരം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആലുംകടവ് പ്രമോദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി നമ്പരുവുകാല സതീഷ്, വൈസ് പ്രസിഡന്റ് സനോജ് മീനത്തേരിൽ, സെക്രട്ടറി തുറയിൽക്കുന്ന് പ്രമോദ്, മീഡിയ ചെയർമാൻ ശ്രീക്കുട്ടൻ ആലപ്പാട്,തുടങ്ങിയവർ പങ്കെടുത്തു.