t
മുക്ക്- ഈശാടി മുക്ക് റോഡിൽ കലുങ്ക് മുക്ക് ഭാഗത്തെ വെള്ളക്കെട്ട്

പെരുമ്പഴ: ഇളമ്പള്ളൂർ പഞ്ചായത്തിലെ മൃഗാശുപത്രി മുക്ക്- ഈശാടി മുക്ക് റോഡിൽ കലുങ്ക് മുക്ക് ഭാഗത്തെ വെള്ളക്കെട്ട് ഒഴി​യുന്നി​ല്ല. സ്വകാര്യ ഭൂമിയിലെ നിർമ്മിതിയാണ് പ്രധാന കാരണം. മൂന്ന് വർഷത്തോളമായി മഴക്കാലത്ത് പ്രദേശവാസി​കൾ ദുരിതത്തി​ലാണ്.

സമീപത്തെ വ്യക്തി​ ചുറ്റുമതി​ൽ കെട്ടി​യതോടെയാണ് സ്വാഭാവിക ഒഴുക്ക് നിലച്ച് റോഡ് വെള്ളി​ലായത്. വെള്ളം പിടിക്കാത്ത പ്രത്യേക തരം മണ്ണാണ് ഇവിടെ. നിലവിൽ കാൽനട പോലും ദുഷ്‌കരമാണ്. മുകളിൽ നിന്നുള്ള വെള്ളം താഴത്തെ ഒരു കോമ്പൗണ്ടിലേക്കാണ് സ്വാഭാവിക ചാലെന്ന നിലയിൽ മുമ്പ് ഒഴുകിയിരുന്നത്. മറ്ര് വീട്ടുപുരയിടങ്ങളിൽ നിന്നുള്ള മാലിന്യം ഒഴുകി എത്തിയതോടെയാണ് സ്ഥലമുടമ ചുറ്റുമതി​ൽ നി​ർമ്മി​ച്ചത്.

വെള്ളക്കെട്ടുള്ള സ്ഥലത്ത് ഓട നിർമ്മിക്കാൻ കഴിയുന്നില്ല.പഞ്ചായത്ത് എ ഇയും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ശാശ്വത പരിഹാരത്തിനുള്ള നിർമ്മിതികൾ പരിഗണനയിലാണ്

എസ്. ജയശ്രീ

12-ാം വാർഡ് മെമ്പർ (കാമ്പിക്കട)