കൊല്ലം: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ജില്ലയിൽ നിന്നുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. ആറ് ദിവസത്തെ പരിശീലനത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 20 പേരെ തിരഞ്ഞെടുക്കും.
അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, നിലവിൽ തൊഴിൽ ഇല്ലാത്തവർക്കാണ് മുൻഗണന. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ (പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിൽ ഉണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിരിക്കണം), രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ജില്ലാ ഓഫീസിൽ 31 നകം സമർപ്പിക്കണം. 1200 രൂപ യാത്രാബത്ത ലഭിക്കും. ജില്ലാ കോ ഓർഡിനേറ്റർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, എൻ. തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ലക്സ്, രണ്ടാം നില, ക്ലോക്ക് ടവറിനു സമീപം, ചിന്നക്കട, കൊല്ലം - 691001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. വിവരങ്ങൾക്ക് ഫോൺ: 9188606806.