 
കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജം, ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരിച്ചു. വ്യാപാര ഭവനിൽ നടന്ന യോഗം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ബൈജുകുമാർ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, എ.അഭിലാഷ്, വി.കെ.ജ്യോതി, പി.ഹരികുമാർ, ആർ.രാജശേഖരൻ പിള്ള, എ.ഷാജു, ആർ.എൽ.സാജു, വി.ചിന്തു, മോഹൻദാസ്, കോട്ടാത്തല ശ്രീകുമാർ, സി.ഐ ജയകൃഷ്ണൻ, വാസുദേവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി നഗരസഭ ചെയർമാൻ എസ്.ആർ.രമേശിനെയും ജനറൽ കൺവീനറായി ഡിവൈ.എസ്.പി ബൈജുകുമാറിനെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തീയതി നിശ്ചയിച്ചുലഭിക്കുന്ന മുറയ്ക്ക് ഉദ്ഘാടന ചടങ്ങ് നടത്തും.