photo
കാര്യമായ നിലയിൽ ജല നിരപ്പ് ഉയരാതിരുന്ന തെന്മല പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടി പ്രദേശം.

പുനലൂർ: കിഴക്കൻ മലയോര മേഖലകളിൽ കനത്ത പെയ്തിട്ടും തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ഉയരാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. കാലവർഷത്തിന് പുറമെ തുലാ വർഷത്തിലും ശക്തമായ മഴയാണെങ്കിലും അണക്കെട്ടിൽ ജല നിരപ്പ് ഉയരാതിരുന്നതാണ് കെ.ഐ.പി അധികൃതരെ ആശങ്കയിലാക്കുന്നത്.

ജലനിരപ്പ്

സംഭരണ ശേഷി

114.72 മീറ്റർ

ഇന്നലെ

109.11 മീറ്റർ

ഈ സീസണിൽ

ലഭിക്കേണ്ടത്

113.14മീറ്റർ

വൃഷ്ടി പ്രദേശത്ത്

ഇന്നലെ 3 മി.മീറ്റർ മഴ

ബുധനാഴ്ച

51 മില്ലി മീറ്റർ

അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും വൃഷ്ടി പ്രദേശങ്ങളിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല. ഇന്നലെ രാവിലെ മൂന്ന് മില്ലി മീറ്റർ മഴയാണ് വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത്. എന്നാൽ ബുധനാഴ്ച 51 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു.

ബീനകുമാരി

കെ.ഐ.പി. അസി.എൻജിനീയർ

അണക്കെട്ടിൽ കാര്യമായ നിലയിൽ ജലനിരപ്പ് ഉയരാത്തത് കാരണം അണക്കെട്ടിനോട് ചേർന്ന് പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പ്പാദനം വൈകിട്ട് 6 മുതൽ രാത്രി 10വരെ മിതപ്പെടുത്തേണ്ടി വന്നു. എന്നാൽ കാല വർഷത്തെ തുടർന്ന് അണക്കെട്ടിൽ 108.05 മീറ്റർ വരെ ജലനിരപ്പ് ആഗസ്റ്റിൽ രേഖപ്പെടുത്തിയിരുന്നു. അന്നു ജല നിരപ്പ് ക്രമീകരിക്കാൻ വേണ്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 25 മുതൽ 30വരെ സെന്റീ മീറ്റർ വീതം ഘട്ടംഘട്ടമായി ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. പിന്നീട് മൂന്ന് ഷട്ടറുകളും അടക്കെണ്ടി വന്നു.

പുനലൂർ നഗരസഭ പ്രദേശങ്ങളിലും തെന്മല,ആര്യങ്കാവ് ,കുളത്തൂപ്പുഴ,പിറവന്തൂർ, കരവാളൂർ തുടങ്ങിയ പഞ്ചായത്തുകളിലും രണ്ട് മാസമായി കനത്ത മഴയാണ് പെയ്യുന്നത്. എന്നാൽ അണക്കെട്ടിന്റെ പോഷക നദികളായ കുളത്തൂപ്പുഴ, ശെന്തുരുണി, കഴുതുരുട്ടി ആറുകളിൽ കാര്യമായ തോതിൽ ജല നിരപ്പും ഉയർന്നിട്ടില്ല. ഇന്നലെ രാവിലെ മുതൽ കിഴക്കൻ മലയോര മേഖലകളിൽ വ്യാപകമായി മഴ പെയ്തെങ്കിലും പദ്ധതി പ്രദേശങ്ങളിൽ വേണ്ടത്ര വെള്ളം ഉയർന്നില്ല. അണക്കെട്ടിൽ കാര്യമായ നിലയിൽ ജല നിരപ്പ് ഉയർന്നില്ലെങ്കിൽ കെ.ഐ.പിയുടെ ഇടത്,വലത് കനാലുകൾ വഴിയുള്ള വേനൽക്കാല ജല വിതരണത്തെയും കാര്യമായ നിലയിൽ ബാധിക്കും.