 
അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ വകയായി പനയഞ്ചേരി ചന്ദ്രവിലാസത്തിൽ മനോഹരൻനായരുടെ വീട് പുനർനിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എൻ. ഷാജി ലാൽ അദ്ധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, വാർഡ് മെമ്പർ തോയിത്തല മോഹനൻ, ലിജു ജമാൽ, ക്ലബ് മുൻ എ.ജി. രാജേന്ദ്രകുമാർ, മുൻ പ്രസിഡന്റുമാരായ സേതുനാഥ്, നിബു ഐ.ജേക്കബ്, മോഹനൻ, ഡോ.പ്രസാദ് ഉമ്മൻ ജോർജ്ജ്, ഷൈജു, ശംഭുകുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ജൂണിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഏറെ ഭാഗവും കത്തി നശിക്കുകയും മനോഹരൻ നായർക്കും ഭാര്യ രമണിക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദമ്പതികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലുമായിരുന്നു. ഇവരുടെ ഏക മകൻ കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. തീർത്തും ദുരിത ജീവിതമായിരുന്നു ഇവരുടേത്. ഇതേതുടർന്നാണ് റോട്ടറി ക്ലബ് വീട് പുനർ നിർമ്മിച്ച് നൽകാൻ മുന്നോട്ടു വന്നത്.