oyoor-deaath
വിസ്മയ


കൊല്ലം: ഓയൂർ റോഡുവിളയിൽ ഉറങ്ങിക്കിടന്ന മക്കളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകളും മരിച്ചു. കൃഷ്ണവിലാസത്തിൽ വിനോദ് കുമാറിന്റെ മകൾ വിസ്മയ (13) ആണ് ഇന്നലെ രാത്രി 11ന് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിനോദ് കുമാർ മക്കളുടെ ദേഹത്തും പിന്നീട് സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തി​യത്. ഞായറാഴ്ച രാവിലെ ആശുപത്രിയിൽ വിനോദ് മരിച്ചു. പരിക്കേറ്റ മിഥുനെയും വിസ്മയയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മിഥുൻ മരിച്ചു. ചെറിയ വെളിനല്ലൂർ റോഡുവിള ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിസ്മയ. പൂയപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. വി​നോദിന്റെ ഭാര്യ സിനി കുമാരി രോഗബാധിതയായി എട്ട്മാസം മുൻപ് മരണമടഞ്ഞി​രുന്നു. ആഴ്ചകൾക്കകം പിതാവും മരിച്ചതോടെ വിനോദ് മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.