 
കൊല്ലം: റോഡ് വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപെട്ട വ്യാപാരികൾക്ക് പുനരധിവാസമോ 10 ലക്ഷം രൂപ വീതമോ നൽകണമെന്നും സർവീസ് റോഡിന്റെ പണി ഉടൻ തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സൈഡിലുള്ള ഓട്ടോ സ്റ്റാൻഡ് ഹൈവേയുടെ പണി തീരുന്നത് വരെ ട്രൻ. സ്റ്റാൻഡിന് ഉൾവശത്തേക്ക് മാറ്റുക, വാടകക്കാരായ വ്യാപാരികൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി ഉടൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത്, ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ, ട്രഷറർ നിജാംബഷി, വൈസ് പ്രസിഡന്റ് ടി.കെ.ഹെൻട്രി, സെക്രട്ടറി ആസ്റ്റിൻ ബെന്നൻ എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി എ.സി.പി.ക്ക് യു.എം.സി സംസ്ഥാന ട്രഷറർ നിജാംബഷി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ റൂഷ പി.കുമാർ, ഷമ്മാസ് ഹൈദ്രോസ്, വിഷ്ണു, നിഷാദ് എന്നിവർ ചേർന്ന് നിവേദനം നൽകി. ഭാവി പരിപാടികൾ നിശ്ചയിക്കാൻ യു.എം.സി കൊല്ലം ജില്ലാ കമ്മിറ്റി 28ന് ജില്ലാ കമ്മിറ്റി ഓഫീസിൽ
നടക്കും.