കൊല്ലം: നിർമ്മാണ, തയ്യൽ മേഖലയിലെ 15 മാസത്തെ കുടിശ്ശികയും പെൻഷനും ക്ഷേമനിധി ആനുകുല്യങ്ങളും അടിയന്തിരമായി നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാന സമ്മേളനം ഡിസംബർ 7, 8 തീയതികളിൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എച്ച്.എം.എസ് അഖിലേന്ത്യ സെക്രട്ടറി തമ്പാൻ തോമസ്, ഡോ. നീലലോഹിതദാസ്, ഡോ. സുജിത് ‌വിജയൻപിള്ള എം.എൽ.എ, ആർ.ജെ.ഡി അഖിലേന്ത്യാജനറൽ സെക്രട്ടറി അനുചാക്കോ തുടങ്ങിയവർ പങ്കെടുക്കും. എക്സിക്യുട്ടിവ് യോഗത്തിൽ

സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ പി.എം. റഷീദ്, രാഘവൻ മുളങ്ങാടൻ, ജിജി ജോർജ്ജ്, അനിൽ അമ്പാട്ട്, സി.എം. ഈസ, മനോജ്, വിത്സരാജ്, ഷിബു, അഡ്വ.കെ.ആർ.ബിജു, ഹബീബ് കോടിയാട്ട്, മഞ്ജു കുമ്മല്ലൂർ, സന്തോഷ് കുളത്തുപ്പുഴ, രഘുനാഥൻ, രാജു പത്രോസ്, വിജയൻ

അയത്തിൽ, ലതികകുമാരി, വിദ്യാവിജയൻ പൂലേലിവയൽ, ഫൈസൽ പള്ളിമുക്ക് എസ്.കെ. രാംദാസ് തുടങ്ങിയവർ സംസാരിച്ചു.