citu
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി യു) ജില്ലാ ജനറൽ കൗൺസിൽ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : വാണിജ്യ വ്യാപാര മേഖലയിലെ തൊഴിലാളികളുടെ ഇരിപ്പിടാവകാശത്തിനായി ശക്തമായ പ്രക്ഷോഭം തുടങ്ങാൻ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു) ജില്ലാ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. തൊഴിലവകാശ നിഷേധങ്ങൾക്കെതിരെ ലേബർ ഉദ്യോഗസ്ഥരുടെ കർശന പരിശോധന ഉണ്ടാകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

സി.ഐ.ടി.യു ഭവനിലെ ഇ.കാസിം സ്മാരക ഹാളിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സജി ഭാവി പരിപാടികൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ജി.ആനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. സരിത വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ ബി.എ.ബ്രിജിത്ത്,ജെ. ഷാജി,എ.സാബു, ജെ.എസ്. സുധീർലാൽ, ജെ.സുഭാഷ്, എസ്. ശ്രീലാൽ, ജെ.വികാസ് ,കെ.ബി.ചന്ദ്ര, അഡ്വ.ഷൈൻപ്രഭ, അഡ്വ..ഡി.ഷൈൻദേവ്, ഷീന പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.