r
കൊല്ലം ഡി​.സി.സി ഹാളിൽ ചേർന്ന എസ്.ആർ.ഇ.എസ് ഡിവിഷൻ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ത്യൻ റെയിൽവേയിലെ റഫറണ്ടത്തിൽ എസ്.ആർ.ഇ.എസിന്റെ വിജയം ഉറപ്പാക്കാൻ കൊല്ലം ഡി​.സി.സി ഹാളിൽ ചേർന്ന ഡിവിഷൻ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു.വൻകിട കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ റെയിൽവേയെ തീറെഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ആർ.ഇ.എസ് തിരുവന്തപുരം ഡിവിഷൻ സെക്രട്ടറി കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ്, എൻ.എഫ്.ഐ.ആർ.ഇ നേതാക്കളായ സൂര്യപ്രകാശം, ഗോപാലകൃഷ്‌ണൻ, ഐ.എൻ.ടി.യു.സി നേതാക്കളായ വടക്കേവിള ശശി, എച്ച്. അബ്‌ദുൽ റഹ്‌മാൻ, ബി. ശങ്കരനാരായണ പിള്ള, എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, മുണ്ടയ്‌ക്കൽ രാജശേഖരൻ, കെ.എം. റഷീദ് എന്നിവർ സംസാരിച്ചു.