പടിഞ്ഞാറെ കല്ലട: കല്ലടയാറിന് കുറുകെ പടിഞ്ഞാറെകല്ലട മൺട്രോതുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാര തുക നവംബർ മാസത്തോടെ നൽകുമെന്ന് അധികൃതർ അറിയിച്ചു.
4.45 കോടി രൂപയാണ് പുനരധിവാസ പാക്കേജ് ഉൾപ്പെടെ നഷ്ടപരിഹാരമായി ഭൂഉടമകൾക്ക് നൽകുന്നത്. 2024 ജനുവരിയിലാണ് ഈ തുക നിർവഹണ ഏജൻസി ഭൂഉടമകൾക്ക് നൽകുന്നതിലേക്ക് കിഫ്ബി വിഭാഗം തഹസിൽദാർക്ക് കൈമാറിയത്.
4.45 കോടി രൂപ ഭൂഉടമകൾക്ക്
13 ഭൂ ഉടമകൾ
1.40 ഏക്കർ ഭൂമി
സമാന്തര റോഡ് വീതി 10 മീറ്റർ
നീളം പടിഞ്ഞാറെകല്ലടയിൽ 125 മീ.
മൺട്രോതുരുത്തിൽ 590 മീ.
24.21 കോടി രൂപ പാലം നിർമ്മാണത്തിന് സർക്കാർ അനുവദിച്ചിരുന്നു.
5 സ്പാനികളിലായി 158 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.
കായംകുളം ,കൊല്ലം ബൈപ്പാസ്
പടിഞ്ഞാറേ കല്ലടയിൽ നിന്നും കൊല്ലത്തേക്ക് 27 കിലോമീറ്ററാണ് നിലവിലെ ദൂരം. പെരുമൺ കണ്ണങ്കാട്ട് കടവ് പാലങ്ങളുടെ പണി പൂർത്തീകരിച്ചാൽ വാഹന യാത്രക്കാർക്ക് ഏതാണ്ട് 10 കിലോമീറ്റർ ദൂരം കുറയും. കൂടാതെ, സമയവും ഇന്ധനവും ലാഭിക്കാം .കായംകുളം ,കൊല്ലം ബൈപ്പാസായി ഈ റൂട്ട് ഉപയോഗിക്കാം
പെരുമൺ ,കണ്ണങ്കാട്ട് കടവ് പാലം പണി ഭാവിയിൽ പൂർത്തീകരിക്കുന്നതോടെ ജില്ലയിലെ പടിഞ്ഞാറേ കല്ലട മൺട്രോത്തുരുത്ത്,തേവലക്കര , ശാസ്താം കോട്ട പെരിനാട് പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കും. എസ് .ഭാസി,ഉപ്പു പടന്നയിൽ, (എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ്)
ഈ മാസം 30 ന്ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാര തുക യുടെ അവാർഡ് പാസാക്കും. നവംബർ മാസത്തിൽ തുക വിതരണം ചെയ്ത ശേഷം റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കും.
ബി. ദ്വിദീപ് കുമാർ,
തഹസിൽദാർ എൽ എ വിഭാഗം കിഫ്ബി ,കൊല്ലം.