mayanad-

കൊല്ലം: അധികാരത്തിനും അഴിമതിക്കും വേണ്ടി മതേതരത്വത്തെയും മാർക്സിസത്തെയും സംഘപരിവാറിന്റെ കാൽക്കീഴിൽ പണയം വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ എം.എൽ.എമാരുമായി ബന്ധപ്പെട്ട 100 കോടി വിവാദം ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മയ്യനാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മയ്യനാട്, കൊട്ടിയം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച ജനരോഷം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജി. അജിത്ത് അദ്ധ്യക്ഷനായി. കൊട്ടിയം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ..സജീബ് ഖാൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എൻ.അഴകേശൻ, അഡ്വ. കെ.ബേബിസൺ, എസ്.വിപിനചന്ദ്രൻ, ആർ.എസ്. അബിൻ, എൻ.ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു, എം.നാസർ, ആനന്ദ്

ബ്രഹ്മാനന്ദ്, ബി.ശങ്കരനാരായണ പിള്ള, ലിസ്റ്റൺ, അഡ്വ. എസ്.എൻ. ഷമീം, മയ്യനാട് സുനിൽ, മുഹമ്മദ്‌ ആരിഫ്, ആർ.എസ്. കണ്ണൻ, ബി.ഹേമചന്ദ്രൻ, ഉമേഷ്‌ മയ്യനാട്, നാസിമുദ്ദീൻ കൂട്ടിക്കട, കെ.ബി.ഷഹാൽ, ഷമീർ വലിയവിള,

ലീന ലോറൻസ്, രത്നാകരൻ, നസീർ ഖാൻ, ജിഷ്ണു കൂട്ടിക്കട, അൻസിൽ സുബൈർ, റാഫേൽ കുര്യൻ, അമീർഖാൻ, വിപിൻ ജോസ് മയ്യനാട്, സംഗീത് മയ്യനാട്, കുട്ടപ്പൻ കൂട്ടിക്കട, ആതിര രഞ്ജു, ശ്രീജ രഞ്ജിത്ത്, അരുൺ മയ്യനാട്, വഹാബ്, ഷാനവാസ്, രാജൻ അമ്മാച്ചൻ മുക്ക്, ഷൈബാൻ എന്നിവർ സംസാരിച്ചു.