കൊട്ടാരക്കര: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം പൂവറ്റൂരിൽ ഇന്ന് രാവിലെ 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മാവടി ഐശ്വര്യ ഓഡിറ്റോറിയത്തിൽ സി.പി.എം മാവടി ലോക്കൽ സമ്മേളനത്തിലും വൈകിട്ട് 4ന് കൊട്ടാരക്കര പുലമൺ ഹോട്ടൽ അമ്പലക്കര റീജൻസിയിൽ കോട്ടാത്തല ശ്രീകുമാറിന്റെ പുസ്തക പ്രകാശന ചടങ്ങിലും 5.15ന് സി.പി.എം തൃക്കണ്ണമംഗൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി തോട്ടംമുക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിലും 6ന് ഇടയ്ക്കിടത്ത് സി.പി.എം കരീപ്ര ലോക്കൽ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലും 6.45ന് കരിങ്ങന്നൂരിൽ സി.പി.എം വെളിനല്ലൂർ ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലും രാത്രി 7.45ന് ഉളിയക്കോവിൽ സ്പോർട്സ് ക്ളബ്ബിന്റെ എഴുപത്തഞ്ചാം വാർഷിക യോഗത്തിലും മന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കും.