 
കുണ്ടറ: മുക്കടയിൽ റെയിൽവേ ഗേറ്റ് ജോയിന്റ് അടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ജീപ്പിന് മുകളിൽ വീണു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കൊല്ലം എഗ്‌മോർ ട്രെയിൻ വരുന്നതിനു മുന്നോടിയായി ഗേറ്റ് അടയ്ക്കുന്നതിനിടെ തൊട്ടു പിന്നാലെ വന്ന ജീപ്പിന്റെ മുകളിൽ വീഴുകയുമായിരുന്നു. ഗേറ്റ് തകരാറിലായതോടെ സിഗ്നൽ ലഭ്യമാകാത്തതിനാൽ ട്രെയിൻ ചന്ദനത്തോപ്പിനും കേരളപുരത്തിനുമിടയിൽ നിറുത്തിയിട്ടു. ഗേറ്റ് താത്കാലികമായി ശരിയാക്കിയ ശേഷമാണ് ട്രെയിൻ കടത്തിവിട്ടത്. ജീപ്പിന്റെ ബോണറ്റിൽ ഗേറ്റ് വീണതിനാൽ അകത്തുണ്ടായിരുന്ന ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.