കൊല്ലം: ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള വടംവലി മത്സരത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. നവംബർ 2ന് വൈകിട്ട് 6ന് ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി.എസ് ഗ്രൗണ്ടിലാണ് മത്സരം. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവ്വ ഹിക്കും. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച്

എ.സി.പി പ്രദീപ്കുമാറിനെ ആദരിക്കും. സംഘാടക സമിതി ചെയർമാനായി ആർ. ഗിരീഷി​നെയും കൺവീനറായി പ്രജിത്ത് പ്രകാശിനെയൂം തി​രഞ്ഞെടുത്തു. വാർഡ് മെമ്പർമാരായ എം. നാസർ, മുഹമ്മദ് റാഫി എന്നിവരാണ് രക്ഷാധി​കാരി​കൾ. കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഫോൺ​: 8547310498, 09747710971, 9447800074