കൊല്ലം: മിസ് യൂണിവേഴ്‌സ് കൊല്ലം എഡിഷൻ ഇന്ന് വൈകിട്ട് 3 ന് ലീല അഷ്ടമുടി റാവിസ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഹുൽ ഈശ്വർ, ദിവിത റായ് (മിസ് യൂണിവേഴ്‌സ് ഇന്ത്യ 2022), ഡോ.പ്രിയാ ജേക്കബ് എന്നിവർ വിധികർത്താക്കളാകും. കേരളത്തിലെ ഡിസ്ട്രിക്ട് ഡയറക്ടർമാരായ ത്രീ സെക്കൻഡ്സ് ഗ്രൂപ്പിലെ മാനേജിംഗ് ഡയറക്ടർ ഡോണ ജെയിംസ്, സുകുമാരി, അഡ്വൈസർ ഡോ.രാഖി എന്നിവരാണ് ജില്ലയിലെ ഫൈനലിസ്റ്റുകളെ തയ്യാറെടുപ്പിക്കുന്നത്. ഇതോടൊപ്പം കുട്ടികൾക്കായി പ്രിൻസ്, പ്രിൻസസ്, പുരുഷന്മാർക്കായി മിസ്റ്റർ വിഭാഗങ്ങളും നടത്തുന്നു. മിസ് യൂണിവേഴ്‌സ് കൊല്ലം വിജയിക്ക് മിസ് യൂണിവേഴ്‌സ് കേരളത്തിലും, അവിടെ വിജയിച്ചാൽ മിസ് യൂണിവേഴ്‌സ് ഇന്ത്യയിലും തുടർന്ന് മിസ് യൂണിവേഴ്‌സിലും മത്സരിക്കാനാകും. ഷോ ഡയറക്ടർമാരായ സ്റ്റെഫി മാത്യു, ഡോ. മിതുല, കൊറിയോഗ്രാഫർ രാജ് ശിവം, പ്രിൻസസ് തിരുവനന്തപുരം വിജയി ദിയ രഞ്ജിത്, മിസ്റ്റർ തിരുവനന്തപുരം വിജയി യാഷ് എന്നിവർ പങ്കെടുത്തു.