കൊല്ലം: ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐയിൽ 30ന് രാവിലെ 9ന് ജില്ല തൊഴിൽമേള നടക്കുമെന്ന് ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ എം.കെ.അനില വാർത്താസമ്മേളനത്തിൽ അറിയിച്ചു. അറുപതോളം കമ്പനികൾ പങ്കെടുക്കും. ആയിരത്തോളം ഒഴിവുകളുണ്ട്.
വിവിധ ട്രേഡുകളിൽ ഐ.ടി.ഐകൾ വഴി നൈപുണ്യ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ രണ്ടായിരത്തിലധികം ട്രെയിനികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം, കൊല്ലം മേഖല ഇൻസ്പെക്ടർ ഒഫ് ട്രെയിനിംഗ് ആംസ്ട്രോംഗ്, വൈസ് പ്രിൻസിപ്പൽ എ.ഷാജഹാൻ, വനിത ഐ.ടി.ഐ പ്രിൻസിപ്പൽ വി.രജനി, സണ്ണി മൈക്കിൾ, യു. അജയൻ, കെ.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.