photo
ജോമോന്‍

കരുനാഗപ്പള്ളി: അന്യസംസ്ഥാന യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. കുലശേഖരപുരം, കോട്ടയ്ക്കപ്പുറം, കടവിൽ വീട്ടിൽ ജോമോൻ (29) ആണ് പൊലീസിന്റെ പിടിയിലായത്.ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, കണ്ണൻ എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ, സി.പി.ഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.