bsnl-
ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ, എ.ഐ.ബി.ഡി.പി.എ, ബി.എസ്.എൻ.എൽ.സി സി.ഡബ്ലിയു.എഫ് എന്നീ സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം എ.ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശമ്പള പരിഷ്‌കരണം, പെൻഷൻ പരിഷ്‌കരണം എന്നിവ ഉടൻ നടപ്പാക്കുക, ബി.എസ്.എൻ.എൽ 4 ജി, 5ജി സേവനങ്ങൾ നടപ്പാക്കാൻ നടപടി സ്വീകരിക്കുക, രണ്ടാം വി.ആർ.എസ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക. കാഷ്വൽ, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ, എ.ഐ.ബി.ഡി.പി.എ, ബി.എസ്.എൻ.എൽ.സി
സി.ഡബ്ലിയു.എഫ് എന്നീ സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ കൊല്ലം ജില്ലാ ജനറൽ മാനേജരുടെ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു. യോഗം എ.ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.

ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.വി. ബിജു അദ്ധ്യക്ഷനായി. ഡി. അഭിലാഷ്, കെ. തുളസീധരൻ കെ,ആർ. മഹേശൻ, എസ് ധന്യ എന്നിവർ സംസാരിച്ചു.