കൊല്ലം: വീടുവിട്ടിറങ്ങിയ പ്ളസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ, ഓട്ടോഡ്രൈവറായ പൂതക്കുളം മുക്കട സ്വദേശി പ്രസന്നനെ (64) പോക്‌സോ നിയമപ്രകാരം പരവൂർ പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം പെൺകുട്ടിയും വീട്ടുകാരുമായി തർക്കമുണ്ടായി. തുടർന്ന് കുട്ടി വീടുവിട്ടിറങ്ങി. ഈ സമയം ഇതുവഴി വന്ന പ്രതി പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ വീട്ടിലെത്തിച്ചു. പിറ്റേന്ന് സ്‌കൂളിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അദ്ധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ പരവൂർ പൊലീസിൽ വിവരം അറിയിച്ചു. പരവൂർ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഡി.ദീപു, എസ്.ഐ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.