cccc
ഓടനാവട്ടം കളപ്പിലായിൽ കാട്ടുപന്നികൾ നശിപ്പിച്ച മരച്ചീനി മൂടുകളുമായി വസ്തു ഉടമ ഷൈജു എസ് മാധവൻ.

ഓടനാവട്ടം: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടി കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കർഷകർ.

വെളിയം, ഉമ്മന്നൂർ, പൂയപ്പള്ളി പഞ്ചായത്തുകളിലെ കൃഷി ഇടങ്ങളിലാണ് കാട്ടുപന്നിശല്യം രൂക്ഷമായത്. കാർഷിക വായ്പകൾ എടുത്താണ് പലരും കൃഷി ഇറക്കിയത്. അവരാണ് കെണിയിലായിരിക്കുന്നത്.

വെളിയം പഞ്ചായത്തിൽ വാപ്പാല, കളപ്പില, പുരമ്പിൽ, പരുത്തിയറ, മുട്ടറ പ്രദേശങ്ങളിലെ

കൃഷിയിടങ്ങളിൽ കാട്ടുപന്നി മാത്രമല്ല മുള്ളൻ പന്നി, മയിൽ, കുരങ്ങ് തുടങ്ങിയ ജീവികളാണ് ക‌ർഷകർക്ക് ഉപദ്രവമാകുന്നത്.

ഒരേക്കറോളം വരുന്ന എന്റെ കൃഷിഭൂമിയിലെ നൂറുകണക്കിന് മരച്ചീനികളും

ചേനകളും ഇവറ്റകൾ പിഴുത്തെടുത്തു നശിപ്പിക്കുകയാണ്. വന്യജീവികളുടെ ആക്രമണം തടയാൻ ഇരുമ്പ് വേലികൾ കെട്ടിയിട്ടും അതും തകർത്തുകൊണ്ടാണ് കൃഷിയിടത്തിൽ കടന്ന് നാശങ്ങൾ

വരുത്തുന്നത്. ലക്ഷ കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും സത്വര നടപടികൾ ഉണ്ടാകണം.

ഷൈജു എസ്.മാധവൻ,

മാധവാലയം

വാപ്പാല