photo
മുൻ പഞ്ചായത്ത് മെമ്പേഴ്സ് ആൻഡ് കൗൺസിലർസ് അസോസിയേഷൻ ഒഫ് കേരള തഴവ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മുൻ പഞ്ചായത്ത് മെമ്പേഴ്സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ ഒഫ് കേരള തഴവ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടത്തൂർ മൻസൂർ അദ്ധ്യക്ഷനായി. അഡ്വ.എം.എ.ആസാദ്, തൊടിയൂർ വിജയൻ , ഖലീലുദ്ദീൻ പൂയപ്പള്ളിൽ, കെ.പി. കെ.രാജൻ, കെ.കെ.കൃഷ്ണകുമാർ, സലിംപാപ്പാൻ കുളങ്ങര, തഴവ ബിജു , കാട്ടൂർ രാജേന്ദ്രൻ , ആനി പൊൻ, ബി.വാസന്തി , സന്തോഷ് കുറുപ്പ് , ത്രിദീപ് കുമാർ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു . ഖലീലുദ്ദീൻ പൂയപ്പള്ളിൽ ( പ്രസിഡന്റ് ), ബി.വാസന്തി (വൈസ് പ്രസിഡന്റ്), കെ.കെ.കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) , സന്തോഷ് കുറുപ്പ് (സെക്രട്ടറി), രാജേന്ദ്രൻ കാട്ടൂർ ( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.