photo
ആരോപണ വിധേയനായ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ ബി.ജെ.പി യുടെ പ്രതിഷേധ മാർച്ച് ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആരോപണ വിധേയനായ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു . ബി.ജെ.പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് മാലമേൽ സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ശാലിനി രാജീവ് , മുരളി സതീഷ് , തേവനത്ത് വിശ്വനാഥൻ, കുട്ടൻ ശാന്തി, റഷീന്ദ്രൻ, മഹേഷ് പണിക്കർ ,ഗോപകുമാരൻ പിള്ള ,സുബിൻ ശിവൻ തുടങ്ങിയവർ സംസാരിച്ചു.