കരുനാഗപ്പള്ളി : ഹൈവേ വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡിന്റെ പണി ഉടനടി പണി തീർത്ത് സഞ്ചാര യോഗ്യമാക്കണമെന്നും കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സൈഡിലുള്ള ഓട്ടോ സ്റ്റാൻഡ് ഹൈവേയുടെ പണി തീരുന്നത് വരെ കെ.എസ്.ആർ.ടി.സിക്ക് ഉൾവശം പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും യുണൈറ്റഡ് മർച്ചൻസ് ചേമ്പർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, എം.പി മാർ, എം.എൽ.എമാർ, കരുനാഗപ്പള്ളി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ എന്നിവർക്ക് നിവേദനം നൽകി. യു.എം.സി സംസ്ഥാന ട്രഷറർ നിജാം ബഷി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ റൂഷ പി.കുമാർ, ഷമ്മാസ് ഹൈദ്രോസ്, വിഷ്ണു, നിഷാദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.